top of page

അനന്തപുരി യുടെ സ്വന്തം അമ്പൂരി...

ഞാൻ  സഞ്ചരിച്ച വഴികളിലൂടെയുള്ള പുനർയാത്രയാണ് എന്റെ ഓരോ യാത്ര വിവരണവും. മനുഷ്യനു വയസ്സാകും  എന്നാൽ  യാത്രകൾക്കും അത് നൽകിയ ഓർമകൾക്കും വയസ്സാകില്ല.എല്ലാവരും സഞ്ചരിച്ച വഴികളേക്കാൾ മനോഹരം പുതുവഴികൾ തേടിപോകുന്നതാണ്. അത് ഒരു  യാത്രികന് നൽകുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

ree

തിരുവനന്തപുരത്ത്  അധികം ആരും ശ്രെദ്ധിക്കാതെ പോയ മനോഹരമായ ഗ്രാമമാണ് അമ്പൂരി. ഏതൊരു സഞ്ചാരിയെയും ത്രിപ്തിപെടുത്തുവാൻ തക്കവണ്ണം എല്ലാവൈവിധ്യങ്ങളും നിറഞ്ഞ ഒരു   സ്ഥലം.വെള്ളത്താൽ ചുറ്റപ്പെട്ട ഈ  ഗ്രാമം തിരുവനന്തപുരത്തുനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായിട്ടാണ് സ്ഥിതിച്ചയുന്നത്.2019 നവംബർ  മാസത്തിൽ ആണ് ഈ  യാത്ര തുടങ്ങു്ന്നത്.  ഇതു വരെ കണ്ടിട്ടില്ലാത്ത കേട്ടുകേൾവി മാത്രം ഉള്ള  ഒരു ഗ്രാമം.  അത്  തന്നെ ആയിരുന്നു  ഈ  യാത്രയുടെ പ്രചോദനവും.ഹോസ്റ്റലിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകളിൽ  ആയിരുന്നു ഞങ്ങളുടെ  ആ യാത്ര.പശ്ചിമഘട്ട മലനിരകൾക്ക് താഴെയായി സ്ഥിതി ചെയുന്ന നെയ്യാറിന്റെ തീരത്തിലൂടെ ആയിരുന്നു അമ്പൂരിയിലേക്കുള്ള യാത്ര.  റബ്ബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട വഴിയോരങ്ങൾ.   നീണ്ടു നിവർന്നു കിടക്കുന്ന നെയ്യാർ നദിയും,  റബ്ബർ തോട്ടത്തിന്റെ പച്ചപ്പും യാത്രയുടെ മാറ്റുകൂട്ടി.തികച്ചും സാധരണക്കാരായ ആളുകൾ താമസിക്കുന്ന ഒരിടം. പുറമെ നിന്നുള്ള  സഞ്ചാരികൾ അധികം ആരും അറിയപ്പെടാത്ത ഗ്രാമം.അമ്പൂരി ടൗണിൽ നിന്ന് ഇടതു മാറിയാൽ ആ  ഗ്രാമത്തിൽ എത്തിച്ചേരാം. റോഡ് അവസാനിക്കുന്നത് ഒരു ആറിന്റെ തീരത്താണ്,  അക്കരെ എത്തണം എങ്കിൽ കടത്തു വഞ്ചിയിൽ കയറണം. കുമ്പിച്ചൽ കടവ് എന്നാണ് ഈ കടവിന്റെ പേര്. വഞ്ചിക്കാരനായ ഷാജിയേട്ടന് 10 രൂപ കൊടുത്താൽ  അക്കരെ കാരികുഴിയിൽ എത്താം,  കുടെ വഞ്ചി തുഴയാൻ ഒരു അവസരവും.


ree

ഏകദേശം 800 ഓളം ആദിവാസി കുടുബങ്ങൾ ആണ് ഇവിടെ ഉള്ളത്,  ഒരു പാലം  എന്നത്  ഇവിടത്തു കാർക്ക് ഇപ്പോഴും ഒരു സ്വപ്നമാണ്.അക്കരെ എത്തിയാൽ അൽഫോൻസാമ്മയുടെ ഒരു  കുരിശടി കാണാം. ഞങ്ങളുടെ കൂടെ നാട്ടുകാരനായ സ്റ്റീഫൻ ചേട്ടനും കൂടി. ഒരു  ഗൈഡിനെപ്പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു.ഗ്രാമത്തിന്റെ ഉള്ളിലോട്ടു പോകുമ്പോൾ കാടുകളും കോളനികളും കാണാം.  അവിടെ  ഏറ്റവും ആകർഷിച്ചത് ഒരു നാഗ കാവ് ആയിരുന്നു. അത്  ഏതൊരു  സഞ്ചാരിയെയും പഴമയിലേക്ക് കൊണ്ടുപോകും.അമ്പൂരിയിൽ വരുന്നവർക്ക് ട്രക്കിങ് ന്  താല്പര്യം ഉണ്ടെകിൽ അതി മനോഹരമായ ഒരു പാറ ഉണ്ട്, ദ്രവ്യപാറ പക്ഷെ അപകടം കൂടുതൽ ഉള്ളതിനാൽ അധികം ആരും കയറാറില്ല. അമ്പൂരിയുടെ വ്യൂ പോയിന്റും ഇതു തന്നെയാണ്.പേരിന്റെ പിന്നാമ്പുറം  അമ്പൂരി എന്ന പേരിനു ഒരു ചരിത്രമുണ്ട്.  മാർത്താണ്ഡവർമ രാജാവിന്റെ ആശ്രിധനായ മാർത്താണ്ഡൻ പിള്ള ഒരിക്കൽ ഒരു അമ്പെയ്ത്തിൽ പങ്കെടുക്കുകയും, അത്  ദൂരെ ഉള്ള  മരത്തിൽ പോയി തറിച്ചു നിൽക്കുകയും ചെയ്തു. അങ്ങനെ ആ അമ്പ് ഊരി എടുത്ത സ്ഥലം ആണ് ഇന്നത്തെ അമ്പൂരി എന്ന് പറയപ്പെടുന്നു.


ree

എങ്ങനെ എത്തിച്ചേരാം

തിരുവനന്തപുരം /നെടുമങ്ങാട് നിന്ന് കാട്ടാക്കടയിലൂടെ കള്ളിക്കാട് വഴി KSRTC സർവീസ് നടത്തുന്നുണ്ട്.


താമസം, ഭക്ഷണം അമ്പൂരി ടൗണിൽ തന്നെ മിതമായ നിരക്കിൽ താമസവും ഭക്ഷണവും ലഭ്യമാണ്.



ഒരോ യാത്രയും തരുന്ന അനുഭവങ്ങൾ വലുതാണ്. മറ്റൊരു യാത്രയിൽ വീണ്ടും കണ്ടുമുട്ടാം.





3 Comments


Subin Suresh
Subin Suresh
May 22, 2020

Very nice read. Wish you all the very best for all your endavours and seeking more adventure. 👍👍👍👍👍

Like

achuchandran100
May 16, 2020

അമ്പൂരി മനസിനെ തഴുകിയ നെയ്യാറിന്റെ ഓളങ്ങൾ തൻ ഓർമകളുടെ ഒരു പൊളിച്ചെഴുതു...വള്ളങ്ങളും കാവും ചെറിയൊരു തുരുത്തിനെ വശ്യമനോഹരി ആക്കിയ പ്രകൃതിയുടെ വികൃതി...thank u.. ahh ഓർമകളിലേക്ക് ആനയിച്ചതിനു

Like

SOURABH SUBHASH
SOURABH SUBHASH
May 15, 2020

Poli saanam😇


Like

Subscribe Form

8129707853

  • Facebook
  • Twitter

©2020 by ഊരുതെണ്ടി. Proudly created with Wix.com

bottom of page