മൺസൂണിലെ പാലക്കയം
- Anurag c
- Jun 30, 2020
- 1 min read
Updated: Jul 2, 2020

2019 ലെ ഒരു മഴക്കാലം
കുറേ ആയില്ലേടാ എവിടെയെങ്കിലും ഒക്കെ പോയിട്ട്? നാട്ടിൽ വന്നിട്ട് എവിടെയും പോയിട്ടുമില്ല. നമുക്ക് എന്നാ നാളെ പാലക്കയം വിട്ടാലോ, മഴ തുടങ്ങിയിട്ടുണ്ട് നല്ല വൈബ് ആയിരിക്കും. പാലക്കയംതട്ട് കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ടമലനിരകളിൽ സ്ഥിതി ചെയുന്ന പ്രദേശം. കണ്ണൂർ ടൗണിൽ നിന്ന് 50 km ദൂരം ഉണ്ട്. കണ്ണൂരിന്റെ ആകാശ കാഴ്ച ഏറ്റവും ഭാഗിയായി കാണാൻപറ്റുന്ന ഇടം. ഏതു സമയത്തും അവിടെ പോകാമെങ്കിലും മഴകാലത്തെ യാത്രയ്ക് ഒരു പ്രേത്യേക രസമാ...

ഇന്നലെ രാത്രി തുടങ്ങിയ മഴ ഇതുവരെ മാറിയില്ല, സമയം പുലർച്ചെ 6 ആവുന്നതേ ഉള്ളൂ, ഓരോ കട്ടനും ഡബിൾ ഓംപ്ലേറ്റും അകത്താക്കിയ ശേഷം വണ്ടിയും ആയി അങ്ങ് ഇറങ്ങി. മഴയ്ക്ക് ഇത്തിരി ശമനം ഇണ്ട്. കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് വഴി ഒടുവല്ലിതട്ടിലുടെ വേണം പാലക്കയം പോകുവാൻ. രാവിലെ ആയത് കൊണ്ട് റോഡിൽ തീരെ വണ്ടികളൊന്നും ഇല്ലാ. പോരാത്തതിന് നല്ല മഴയും. പാലക്കയം എത്താൻ ആകുംതോറും റോഡ് മോശം ആയി തുടങ്ങി, പോകുന്ന വഴികളിൽ മഴ കാരണം നിർത്തി വച്ച റോഡ് പണികൾ കാണാം. പാലക്കയംതട്ടി നു ചുറ്റുമുള്ള പ്രദേശങ്ങൾ തീർത്തും തനിഗ്രാമങ്ങൾ ആണ്. അതി രാവിലെ പാല് വാങ്ങാൻ പോകുന്ന നാട്ടുകാരെയും, ഞായർ ആഴ്ച ആയത് കൊണ്ട് പള്ളിയിൽ പോകുന്ന വിശ്വാസികളെയും കണ്ടു. അങ്ങനെ ഈ റോഡിന്റെ ഒരു വശത്ത് വീടുകളും മറുവശത്തു കുന്നിൻ ചെരിവുകളും പള്ളികളും കാണാം.

കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ പാലക്കയം ടൂറിസം എന്ന ബോർഡ് കാണാം. റോഡിനു ഇരുവശത്തും ആയിട്ട് കുറച്ചു ജീപ്പുകളും. ഇവിടുന്നു വേണം പാലക്കയം തട്ടിലേക് കയറുവാൻ. വണ്ടി ഇല്ലാത്തവർക്ക് ജീപ്പ് വഴി മുകളിൽ എത്താം. അവസാനം എത്തിചേരുന്നത് ടിക്കറ് കൌണ്ടർ ൽ ആണ്. അവിടുന്ന് ടിക്കറ്റും എടുത്ത് മുകളിലേക് കയറുവാൻ തുടങ്ങി.

പച്ചപുല്ച്ചെടികൾക്കിടയിലൂടെ ആ കുത്തനെ ഉള്ള കയറ്റം കയറുവാൻ തുടങ്ങി, മഴക്കാലം ആയതിനാൽ പാറ ഒക്കെ നല്ല വഴുക്കലായിരുന്നു. പാറ കെട്ടുകൾക് മുകളിൽ പോയി നിന്നാൽ പച്ചപരവധാനി മഞ്ഞിൽ വിരിച്ചിട്ടതായി കാണാം. മഴ ഒക്കെ ആയതിനാൽ പോരാത്തതിന് നല്ല തണുപ്പും.

ഏതു സമയവും വളരെ സുന്ദരമായ കാലാവസ്ഥയാണ് ഇവിടെ.ചുറ്റും തല ഉയർത്തി നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ കുന്നുകളും ഹരിതാപകരമായ മറ്റു കാഴ്ച്ചകളും ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. പ്രകൃതിയുടെ അനുഗ്രഹത്താൽ സമ്പന്നമാണ് .

കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പച്ച പുൽമേടുകളും കോടമഞ്ഞും ആണ് സഞ്ചാരിക് കൗതുകം ഉണർത്തുന്നത്. ഇവിടെ കുറച്ചു സമയം ചിലവാക്കുകയാണെങ്കിൽ അത് ഒരിക്കലും നഷ്ടമായി തോന്നുകയില്ല.പ്രകൃതിയേ ഇഷ്ട്ടപ്പെടുന്ന ഏതൊരാൾക്കും മടികൂടാതെ സമയം ചിലവഴികാൻ കഴിയും.ഏതൊരു ഭാഗത്തേക് നോക്കിയാലും കണ്ണിന് കുളിർമ ഏകുന്ന കാഴ്ച്ച ആയതിനാൽ ഫോട്ടോഗ്രാഫർസിന്റെ ഇഷ്ടസ്ഥലമാണ് . പാലക്കയം ഏറ്റവും സുന്ദരിയായി മാറുന്നത് മഴക്കാലത്താണ്.






It would hav been nice to have written a little more detail, good effort, the photos are excellent. Highly appreciate the effort. 👍