കാളിപ്പാറയിലെ കോട
- Anurag c
- May 22, 2020
- 2 min read
ഒരോ യാത്രയും ഓരോ അനുഭവങ്ങളാണ്, ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങൾ ആണ്. അവിചാരിതമായ യാത്രകൾ നൽകുന്ന അനുഭൂതി പറഞ്ഞ് അറിയിക്കുന്നതിനേക്കൾ ഏറെ ആണ്.തലേന്ന് രാത്രി നല്ല കോരി ചൊരിയുന്ന മഴ ഉണ്ടായിരുന്നു. ഈ മഴയ്ക്ക് പിന്നാലെ നാളെ രാവിലെ നല്ല ഫോഗ് ഉണ്ടാകും എന്ന് അറിയാമായിരുന്നു. അതു മനസ്സിൽ കണ്ട് ഈ ഒരു കാര്യം കൂട്ടുകാരൻ അസ്‌ലമിനോട് പറഞ്ഞു. അവനും അതിൽ നല്ല താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ തീരുമാനിച്ചു, കാളിപാറ കേറണം.

അങ്ങനെ അതിരാവിലെ ഞങ്ങൾ കാളിപ്പാറയിലേക്ക് പുറപ്പെട്ടു.കൂട്ടിന് സന്തതസഹചാരി ആയ ഒരാളും കൂടി ഉണ്ടായിരുന്നു, മറ്റാരും അല്ല ഞങ്ങളുടെ സ്വന്തം Rx.അങ്ങനെ ഹോസ്റ്റലിനിന്ന് യാത്ര ആരംഭിച്ചു. ഈ യാത്രയിൽ ഞങ്ങളെ അലട്ടിയ പ്രശ്നം മറ്റൊന്നും അല്ല, ഇതിൽ വേണ്ടത്ര പെട്രോൾ ഇണ്ടായിരുന്നില്ല. സമയം പുലർച്ചെ 5 മണി ആകുന്നതേ ഉള്ളു.അടുത്തുള്ള പെട്രോൾ പമ്പ് തുറക്കാൻ 6മണി എങ്കിലും ആകും. കാളിപാറ യിലെ കോട നിറഞ്ഞ സൂര്യോദയം കാണാൻ പറ്റുമോ എന്ന ആശങ്ക ഞങ്ങൾകു ഉണ്ടായിരുന്നു.സൂര്യൻ പൊട്ടി മുളക്കുന്നതെ ഉള്ളു.

വഴിമധ്യേ നെയ്യാർഡാമിൽ നിന്ന് യാത്ര തുടങ്ങുന്ന ആനവണ്ടിയും, പശുവിനെ മേയ്ക്കാൻ പോകുന്നവരും, പാല് വാങ്ങുവാൻ സൊസൈറ്റി പോകുന്നവരും ആ യാത്രയ്ക്ക് മാറ്റ് കൂട്ടി.ആാ ഒരു ഫ്രെയിം ന്റെ ഭംഗി കൂട്ടി. അങ്ങനെ ആശാൻ പണി തന്നു. അങ്ങനെ അതി രാവിലെ വണ്ടി തള്ളാൻ തുടങ്ങി. ഇതു ഒരു യാത്ര യുടെ ഭാഗം തന്നെആണല്ലോ 😁. അവസാനം പെട്രോളും അടിച്ച് യാത്ര വീണ്ടും തുടങ്ങി.അങ്ങനെ വണ്ടി തള്ളിയ ക്ഷീണം മാറിയ ഉടനെ തന്നെ റോഡ് ന്റെ സ്വഭാവവും മാറി തുടങ്ങി. നല്ല ഒന്നൊന്നര ഓഫ് റോഡ്. വഴികൾ റബ്ബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.ഈ പാത അവസാനിക്കുന്നത് കാളിപ്പാറ യുടെ അടിവാരത്താണ്.അങ്ങനെ ഞങ്ങൾ മുകളിലേക്കു കയറുവാന് തുടങ്ങി. കഴിഞ്ഞ രാത്രിയിലെ മഴ കാരണം കയറുന്ന വഴികളിൽ നല്ല വഴുക്കൽ. കയറുന്ന വഴിക്ക് ആകെ പിടിച്ചു കയറുവാന്‍ ഉണ്ടായിരുന്നത് ഒരു കമ്പി മാത്രം ആയിരുന്നു.

വഴിയുടെ രണ്ട് ഭാഗങ്ങളിലും ആയി പുതിയ പുല്ല് ചെടികള്‍ വളര്‍ന്ന് നില്ക്കുന്നുണ്ടായിരുന്നു. ഓരോ പുൽനാമ്പിന്റ അറ്റത്തും മഞ്ഞു തുള്ളികള്‍ ഉണ്ടായിരുന്നു അത് ആ വഴിയുടെ മൊഞ്ച് കൂട്ടി. പാറയുടെ മുകളിലായി ഒരു അമ്പലം ഉണ്ട് ലോകാംബിക ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.

എല്ലാ ദിവസവും വൈകുന്നേരങ്ങളിലും, ചില വിശേഷ ദിവസങ്ങളിലും ഇവിടെ പൂജ ഉണ്ടാകും. ഇവിടെ ജനുവരി മാസത്തിൽ ആണ് ഉത്സവം നടക്കുന്നത്. അങ്ങനെ വളരെ ശ്രദ്ധയോടെ നടന്ന് ഞങ്ങള്‍ പാറയുടെ മുകളില്‍ എത്തി. പ്രഭാതത്തിന്റെ എല്ലാ വശ്യ സൗന്ദര്യവും ഇവളിൽ ആവാഹിച്ചിട്ടുണ്ട്. പതിയെ ഉദിച്ചു വരുന്ന സൂര്യനു ചുറ്റും പട്ട് പോലെ കോടമഞ്ഞ് അവിടെയെങ്ങും നിറഞ്ഞിരുന്നു.

സൂര്യരശ്മി ഏറ്റ് ഓരോ പുൽക്കൊടിയും സ്വര്‍ണ്ണം പോലെ തിളങ്ങി. മലയുടെ മുകളില്‍ നിന്ന് ദൂരെയുള്ള നെയ്യാര്‍ ഡാമും നമ്മള്‍ വന്ന വഴിയും കാണാന്‍ സാധിക്കും. അത് ശെരിക്കും ഒരു ഒന്നൊന്നര കാഴ്ച ആയിരുന്നു. സമയം 6.30 ഓട് അടുക്കുന്നു എങ്കിലും ചുറ്റുമുള്ള കോടയ്ക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

അങ്ങ് പശ്ചിമഘട്ടത്തില്‍ നിന്ന് ഉദിച്ചു പൊങ്ങിനില്‍ക്കുന്ന സൂര്യന്‍ കുറച്ചുകൂടി സുന്ദരന്‍ ആയി.പ്രകാശം കൂടുന്നതിനനുസരിച്ച് ചുറ്റുമുള്ള കാഴ്ചകളും വ്യക്തമായി തുടങ്ങി. അങ്ങ് ദൂരെയായി കൊച്ചു കൊച്ചു നഗരഭാഗങ്ങൾ കാണാന്‍ തുടങ്ങി. പാറയുടെ അങ്ങ് ഇങ്ങായി കുറച്ചു കുരങ്ങന്‍ മാരെയും കണ്ടു. വെയിലിന്റെ ശക്തി കൂടി വന്നു.

അങ്ങനെ ഞങ്ങൾ മല ഇറങ്ങാന്‍ തുടങ്ങി. മല ഇറക്കം കുറച്ച് കൂടി ശ്രമകരമായിരുന്നു.അങനെ ഒടുക്കം ഞങ്ങൾ കാളിപ്പാറയോട് വിട പറഞ്ഞ് തിരിച്ച് യാത്ര തിരിച്ചു. കാളി എന്നതിനേക്കാള്‍ ഈ പാറക്ക് പറ്റിയ പേർ മൊഞ്ചത്തിപ്പാറ എന്നാണെന്ന് എനിക്ക് തോന്നി. വരുന്ന വഴിക്ക് നെയ്യാര്‍ ഡാമിന്റ ഷട്ടർ തുറന്നത് കണ്ടു.
ഒരോ യാത്രയും തരുന്ന അനുഭവങ്ങൾ വലുതാണ്. മറ്റൊരു യാത്രയിൽ വീണ്ടും കണ്ടുമുട്ടാം.




Very interesting. i wish i could be there wid you. 🏖️🏝️🛤️⛰️